ഭിന്നശേഷിക്കാർക്ക് വിവിധ സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടുന്നതിന് ആവശ്യമായ മൂലധനം ലഭ്യമാക്കുന്നതിന് ബാങ്കുകളെയും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഭിന്നശേഷിക്കാരെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതി
നിബന്ധനകൾ
- അപേക്ഷകർ 40% ഓ അതിലധികമോ ഭിന്നശേഷിത്വം ഉള്ളവർ ആയിരിക്കണം
- സർക്കാർ ജീവനക്കാർ അപേക്ഷിക്കാൻ പാടില്ല
- ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ ആയിരിക്കണം
- നിശ്ചിത അപേക്ഷാഫോറം പൂരിപ്പിച്ച് കോർപ്പറേഷനിൽ സമർപ്പിക്കുന്ന മുറയ്ക്ക്
- അപേക്ഷകൻ ആവശ്യപ്പെടുന്ന ബാങ്കിലേക്ക് കോർപ്പറേഷൻ ഇയാളുടെ അപേക്ഷ ശുപാർശ ചെയ്ത് അയക്കുന്നു
- 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ നിബന്ധനകൾക്ക് വിധേയമായി പരമാവധി 1 ലക്ഷം രൂപ വരെ ബാക്ക് എൻറെ സബ്സിഡി നൽകുന്നു