സ്വന്തമായി സ്കൂട്ടർ വാങ്ങി ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിക്കുന്നതിന് 15,000 രൂപയോ സൈഡ് വീൽ ഘടിപ്പിക്കുന്നതിനുള്ള യഥാർത്ഥ ബിൽ തുകയോ ഏതാണോ കുറവ് ആയത് സബ്സിഡിയായി നൽകുന്ന പദ്ധതി
അപേക്ഷകർ
ചലന പരിമിതി നേരിടുന്ന 40 ശതമാനമോ അതിൽ അധികമോ ഭിന്നശേഷിത്വം ഉള്ളവർ
നിബന്ധനകൾ
- സർക്കാർ ജീവനക്കാർ അപേക്ഷിക്കേണ്ടതില്ല
- പൂർണ്ണമായി പൂരിപ്പിച്ച നിശ്ചിത അപേക്ഷ ഫോറം
- സ്കൂട്ടർ വാങ്ങിയതിന്റെയും, സൈഡ് വിൽ ഫിറ്റ് ചെയ്തതിന്റെയും ഒറിജിനൽ ബില്ല്
- 8 വര്‍ഷത്തിനുള്ളിൽ ഭിന്നശേഷി കോർപ്പറേഷനിൽ നിന്നോ മറ്റു സര്‍ക്കാര്‍ സ്ഥാപങ്ങളില്‍ നിന്നോ മുച്ചക്ക്ര വാഹനമോ/ സൈഡ് വീല്‍ സബ്സീടിയോ സഹായം ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല