ചലന പരിമിതി നേരിടുന്ന ഭിന്നശേഷിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തി അവരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിനുള്ള പദ്ധതി.
അപേക്ഷകർ
40 ശതമാനമോ അതിലധികമോ ചലനപരിമിതിയുള്ള ഭിന്നശേഷിക്കാർ ആയിരിക്കണം
നിബന്ധനകൾ
- ചലന പരിമിതി നേരിടുന്നവർ ആയിരിക്കണം
- സർക്കാർ ജീവനക്കാർ ഈ പദ്ധതി പ്രകാരം അപേക്ഷിക്കാൻ പാടുള്ളതല്ല
- നിശ്ചിത അപേക്ഷ ഫോമിൽ PMR/Ortho ഡോക്ടർ അപേക്ഷകനെ പരിശോധിച്ചു മുച്ചക്രവാഹനം ആവശ്യമാണെന്ന് രേഖപ്പെടുത്തണം
- 100% ചലന പരിമിതി ഭിന്നശേഷിത്വവും 65 വയസ്സിനു മുകളിൽ പ്രായമുള്ളവരും അപേക്ഷിക്കുമ്പോൾ വിദഗ്ധ ഡോക്ടറുടെ സെക്കൻഡ് ഒപ്പീനിയൻ കൂടി തേടുന്നതായിരിക്കും
- ഭിന്നശേഷിക്കാരായ വനിതകൾ, പട്ടികവർഗ്ഗം എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും
- മാനദണ്ഡങ്ങൾ അനുസരിച്ച് റാങ്ക് അടിസ്ഥാനത്തിൽ ആയിരിക്കും അപേക്ഷ പരിഗണിക്കുന്നത്