എൻഡിഎഫ്സിയുടെ വായ്പ പദ്ധതികളിൽ ഒന്നാണിത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നടത്തുന്നതിനായി വായ്പേ അനുവദിക്കുന്ന പദ്ധതിയാണ്.
നിബന്ധനകൾ
- വായ്പയെടുക്കുന്ന വിദ്യാർത്ഥി, ടിയാന്റെ തുടർ വിദ്യാഭ്യാസത്തെ ബാധിക്കുന്ന വിധത്തിലുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ല
- പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിയമങ്ങൾ അനുസരിക്കുകയും പഠിക്കുകയും ചെയ്യുന്ന ആൾ ആയിരിക്കണം
- ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെയോ NDFDC യുടെയോ മുൻകൂർ അനുവാദമില്ലാതെ വിദ്യാഭ്യാസ കാളയളവിൽ ജോലികളിൽ ഏർപ്പെടാൻ പാടുള്ളതല്ല
- വായ്പയെടുക്കുന്നയാൾ വിദ്യാഭ്യാസ കാലയളവിൽ ജോലികൾ ചെയ്യുകയാണെങ്കിൽ ജോലി ചെയ്യുന്നത് ടിയാന്റെ വിദ്യാഭ്യാസത്തെ ബാധിക്കുകയില്ല എന്നുള്ള സർട്ടിഫിക്കറ്റ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും കൈപ്പറ്റി സമർപ്പിക്കേണ്ടതാണ്
- ഏതെങ്കിലും തരത്തിൽ അപേക്ഷയിൽ സൂചിപ്പിച്ചിരിക്കുന്ന അഡ്രസ്സിൽ മാറ്റം വരുകയാണെങ്കിൽ വായ്പ നൽകുന്ന സ്ഥാപനത്തെ അറിയിക്കേണ്ടതാണ്
- വായ്പ നൽകുന്ന സ്ഥാപനത്തിന്റെ മുൻകൂർ അനുവാദം കൂടാതെ, പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനവും കോഴ്സും മാറ്റുവാനോ, മറ്റു സ്ഥാപനങ്ങളിൽ ചേർന്ന് വിദ്യാഭ്യാസം തുടരുവാനോ അനുവദിക്കുന്നതല്ല
- വായ്പ എടുക്കുന്ന വ്യക്തി, വായ്പ തിരിച്ചടവ് കാലഘട്ടങ്ങളിൽ സാമ്പത്തിക ബാധ്യതകൾ ഉള്ള ആൾ ആയിരിക്കരുത്
- വായ്പയെടുക്കുന്നയാൾ എല്ലാ സെമസ്റ്ററിന്റെയും മാർക്ക് ഷീറ്റ് സംസ്ഥാന ലൈസിംഗ് ഏജൻസി എൻഎച്ച്ഡിസിഐ ഓ കൈമാറേണ്ടതാണ്