ഈട് നൽകി വായ്പയെടുക്കാൻ സ്വന്തമായി വസ്തുവകകൾ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിനായി ₹25,000 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ്.
നിബന്ധനകൾ
- 40 ശതമാനത്തിനു മുകളിൽ സ്ഥിരം ഭിന്നശേഷിത്വമുള്ളവരും, 18 വയസ്സ് തികഞ്ഞവരും ആയിരിക്കണം അപേക്ഷകർ (മാനസികവെല്ലുവിളി നേരിടുന്നവർക്ക് 14 വയസ്സ്).
- 1 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളളവരായിരിക്കണം.
- തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തെക്കുറിച്ച് വെള്ളപേപ്പറിൽ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട്
- സ്വന്തമായി(സ്വന്തംപേരിലോ/അച്ഛൻ/അമ്മ/ ഭാര്യ/ഭർത്താവ്-ൻ്റെ പേരിലോ) വസ്‌തുവോ വീടോ ഇല്ല എന്നതിന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
- മറ്റ് സർക്കാർ/ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇതേ ആവശ്യത്തിന് ധനസഹാ യമോ/ സബ്‌സിഡിയോടുകൂടിയ വായ്‌പയോ ലഭിച്ചിട്ടില്ലയെന്ന സത്യവാങ്മൂലം.
- സർക്കാർ ജീവനക്കാരോ മറ്റ് ശമ്പളം പറ്റുന്നവരോ അപേക്ഷിക്കുവാൻ പാടുള്ളതല്ല.
- ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- അപേക്ഷ ഫോറത്തിലെ വിവരങ്ങൾ വ്യക്തമായും പൂർണ്ണമായും രേഖപ്പെടുത്തേണ്ട
- ആവശ്യമായരേഖകൾ ഉള്ളടക്കം ചെയ്യാത്ത അപേക്ഷകൾ കത്തിടപാടുകൾ കൂടാതെ നിരസിക്കുന്നതാണ്.
- നിശ്ചിതസമയത്തിനുള്ളിൽ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുളളു.
- പട്ടികസമുദായമാണെങ്കിൽ വില്ലേജ് ഓഫീസറിൽ നിന്ന് ഒരു വർഷത്തിനകം ലഭിച്ച ജാതി സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്
- തീവ്രഭിന്നശേഷിത്വം ബാധിച്ചവർ, വിധവകൾ, ഗുരുതരരോഗബാധിതർ, 14
വയസ്സ് കഴിഞ്ഞ മാനസികവെല്ലുവിളിനേരിടുന്ന കുട്ടികളുടെ അമ്മമാർ, 60 വയസിനുമുകളിൽ പ്രായമുള്ളവർ, അഗതികൾ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
- തിരഞ്ഞെടുക്കപ്പെടുന്നവർ 200 രൂപ മുദ്രപത്രത്തിൽ സത്യവാങ്‌മൂലം സമർപ്പിക്കേണ്ടതാണ്.
- മുൻപ് ഇതേ പദ്ധതിയിൽ ധനസഹായം ലഭിച്ചവർ അപേക്ഷിക്കാൻ പാടില്ല.
- വിധവയോ ഭർത്താവ് ഉപേക്ഷിച്ചവരോയങ്കിൽ റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റ്,
- തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾ 200/- രൂപ മുദ്യപത്രത്തിൽ നൊട്ടറിയുടെ മുൻപാകെ ഒപ്പിട്ട വസ്‌തുവക ഇല്ല എന്ന സത്യവാങ്‌മൂലം ഹാജരാക്കേണ്ടതാണ്.