Kerala State Handicapped Persons Welfare Corporation Limited

സ്ഥിര നിക്ഷേപ പദ്ധതി

തീവ്ര ഭിന്നശേഷിത്വമുള്ള പത്തു വയസ്സു വരെയുള്ള കുട്ടികളുടെ പേരിൽ 18 വയസ്സ് തികയുന്നതുവരെ  ഇരുപതിനായിരം രൂപ സ്ഥിരനിക്ഷേപം നടത്തുന്ന പദ്ധതിയാണ്. ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കുന്നതിന് മാതാപിതാക്കൾക്ക്  സഹായഹസ്തമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്

അപേക്ഷകർ 

  • 80 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിത്വമുള്ള 10 വയസ്സു വരെയുള്ള കുട്ടികൾ

നിബന്ധനകൾ 

  • രക്ഷിതാക്കളുടെ വാർഷിക വരുമാനം 100000 രൂപയായിരിക്കണം
  • പ്രായപരിധി അപേക്ഷിക്കുന്ന സാമ്പത്തിക വർഷം ഏപ്രിൽ മാസം 1 തിയതി പത്തു വയസ് തികയാൻ പാടില്ല
  • തുക പിൻവലിക്കുന്നതിനായി 18 വയസ്സിനു ശേഷമോ അത്യാവശ്യഘട്ടങ്ങളിലോ കോർപ്പറേഷന്റെ അനുവാദത്തോടെ നിശ്ചിത അപേക്ഷയോടൊപ്പം അനുബന്ധ രേഖകളും സമർപ്പിക്കണം
  • തെരഞ്ഞെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ 200 രൂപയുടെ മുദ്ര പേപ്പറിൽ കരാർ വയ്ക്കണം.

 

Scroll to Top