ഭിന്നശേഷിക്കാരായ ആളുകൾക്ക് വരുമാനം കണ്ടെത്തുന്നതിനായി സ്വയം പര്യാപ്തരാകുന്നതിനായും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ 50 ലക്ഷം വരെ വായ്പ നൽകുന്ന പദ്ധതിയാണ്
നിബന്ധനകൾ
- 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വമുള്ള ആളുകൾ ആയിരിക്കണം അപേക്ഷകർ
- സർക്കാർ ഉദ്യോഗസ്ഥർ ഈ പദ്ധതി പ്രകാരം അപേക്ഷിക്കാൻ അർഹരല്ല
- നിശ്ചിത അപേക്ഷ ഫോറം വ്യക്തമായും കൃത്യമായും പൂരിപ്പിച്ചിരിക്കണം
- സംരംഭത്തെ കുറിച്ചുള്ള ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് എസ്റ്റിമേറ്റ് എന്നിവ സമർപ്പിക്കണം
- ജാമ്യം /ഈടായി പ്രോപ്പർട്ടി ഡോക്യുമെന്റ് അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരുടെ സാലറി സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്
- വസ്തുവാണ് ഈടായി നൽകുന്നതെങ്കിൽ വില്ലേജ് ഓഫീസർ വാലിഡേഷൻ നടത്തിയ സർട്ടിഫിക്കറ്റ് വീടാണ് ഈടായി നൽകുന്നതെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അംഗീകൃത എൻജിനീയർ വാൽവേഷൻ നടത്തിയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം
- വാലുവേഷൻ തുകയുടെ 100% വും വായ്പ അനുവദിക്കുന്നതാണ്
- സാലറി സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതെങ്കിൽ നെറ്റ് സാലറിയുടെ 25 മടങ്ങ് വായ്പയായി അനുവദിക്കുന്നതായിരിക്കും