എസ്എസ്എൽസി/ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നടത്തുന്നതിന് പ്രോത്സാഹനമായി 5000 രൂപ ക്യാഷ് അവാർഡ് നൽകുന്ന പദ്ധതി.
അപേക്ഷകർ
40 ശതമാനമോ അതിലധികമോ ഭിന്നശേഷിത്വം ഉള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ച എസ്എസ്എൽസി പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികൾ
നിബന്ധനകൾ
- എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും B ഗ്രേഡോ അതിനുമുകളിലോ ഗ്രേഡ് നേടിയിരിക്കണം
- ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേഡ് നിർബന്ധമില്ല, ജയിച്ചാൽ മതിയാകും.
- അപേക്ഷ ക്ഷണിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന പരീക്ഷ വിജയിച്ചവരായിരിക്കണം
- പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, നിർദ്ദേശിക്കുന്ന മറ്റു രേഖകൾ എന്നിവ സമർപ്പിക്കണം