ഭിന്നശേഷിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി വാഹനങ്ങളോ സഹായ ഉപകരണങ്ങളോ വാങ്ങുന്നതിനായുള്ള പദ്ധതിയാണിത്
നിബന്ധനകൾ
- 40% അതിലധികമോ ഭിന്നശേഷിത്വം ഉള്ളവർ ആയിരിക്കണം അപേക്ഷകർ
- സർക്കാർ ഉദ്യോഗമുള്ളവർക്കും , ലോൺ തിരിച്ചടയ്ക്കാൻ വരുമാനമുള്ളവർക്കും കഴിയുന്നവർക്കും വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്
- പരമാവധി 7 വർഷം വരെ ആയിരിക്കും ലോൺ തിരിച്ചടവ് കാലാവധി
- ഗ്യാരണ്ടി ആയി പ്രോപ്പർട്ടി ഡോക്യുമെന്റോ സർക്കാർ ഉദ്യോഗസ്ഥരുടെ സാലറി സർട്ടിഫിക്കറ്റോ നൽകാവുന്നതാണ്
- 5 ലക്ഷം രൂപ വരെ 6% പലിശയും 15 ലക്ഷം രൂപ വരെ ഏഴ് ശതമാനം പലിശയും 30 ലക്ഷം രൂപ വരെ 8% പലിശയും 30 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് 9% പലിശയും ഈടാക്കുന്നതാണ്
- വാഹനത്തിനുമേൽ Hypothecated to KSHPWC എന്ന് ആലേഖനം ചെയ്യേണ്ടതാണ്
- വാഹനം വാങ്ങുന്നവർ ഇൻവോയ്സ് സമർപ്പിക്കുന്നത് അനുസരിച്ച് ഡീലർ ആർക്കായിരിക്കും പണം കൈമാറുന്നത് അപേക്ഷകന് നേരിട്ടു നൽകുന്നതല്ല