Kerala State Handicapped Persons Welfare Corporation Limited

എൻഡി എഫ് ഡിസി മെറി ഹോം {ഭവന വായ്പ }പദ്ധതി

ഭിന്നശേഷിക്കാരായ ഭവനരഹിതർക്ക് ഭവന നിർമ്മാണത്തിനായി വായ്പ നൽകുന്ന പദ്ധതിയാണിത്

നിബന്ധനകൾ 

  • 40% ഓ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവർ ആയിരിക്കണം
  • ഇന്ത്യയിൽ താമസക്കാർ ആയിരിക്കണം
  • ഈ പദ്ധതി പ്രകാരം സാധാരണക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ലോൺ അനുവദിക്കുന്നതായിരിക്കും
  • എടുക്കുന്നയാൾ സർക്കാർ ഉദ്യോഗമുള്ള ആളാണെങ്കിൽ അവസാന അടവ് നൽകേണ്ട നിശ്ചിത തീയതിയേക്കാൾ രണ്ടുവർഷം കൂടി സർവീസ് ഉണ്ടായിരിക്കേണ്ടതാണ്
  • വായ്പയ്ക്കുള്ള സെക്യൂരിറ്റി ആയി വസ്തു ജാമ്യമോ / സർക്കാർ ഉദ്യോഗസ്ഥരുടെ സാലറി സർട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്
  • നെറ്റ് സാലറിയുടെ 25 മടങ്ങ് വായ്പ അനുവദിക്കുന്നതായിരിക്കും
  • പ്രോജക്ട് അപ്രൈസൽ കമ്മിറ്റിയുടെ നിർദ്ദേശങ്ങളും തീരുമാനവും അനുസരിച്ചായിരിക്കും വായ്പ അനുവദിക്കുന്നത്
  • 5 ലക്ഷം രൂപ വരെ അഞ്ചു ശതമാനവും 50 ലക്ഷം രൂപ വരെ 7% വും പലിശ ഉണ്ടായിരിക്കുന്നതാണ്
  • 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 5% പ്രൊമോട്ടർ കൺട്രിബ്യൂഷനും, 50 ലക്ഷം രൂപ വരെയുള്ള വായ്പകൾ 10 ശതമാനവും പ്രൊമോട്ടർ കോൺട്രിബ്യൂഷൻ നൽകേണ്ടതാണ്
  • പുരയിടം അടക്കമുള്ള വസ്തു  വാങ്ങുന്നതിനും, അപേക്ഷകന്റെ പേരിൽ നിലവിൽ ഉള്ള വസ്തുവിൽ ഭവന നിർമ്മാണത്തിനും ആണ് വായ്പ അനുവദിക്കുന്നത്. വസ്തു വാങ്ങുന്നതിന് മാത്രമായി വായ്പ അനുവദിക്കുന്നതല്ല
  • വായ്പ എടുക്കുന്നയാൾ സ്വയംതൊഴിൽ ചെയ്യുന്നതാണെങ്കിൽ തിരിച്ചടവിനുള്ള വരുമാനം ഉണ്ടായിരിക്കേണ്ടതാണ് വില്ലേജ് ഓഫീസർ അനുവദിക്കുന്ന ഇൻകം സർട്ടിഫിക്കറ്റ് ജാമ്യമായി സമർപ്പിക്കുന്ന രേഖകളുടെ മൂല്യം അനുസരിച്ച് ആയിരിക്കും വായ്പ അനുവദിക്കുക
  • ഭവനം നിർമ്മിക്കുന്ന ഭൂമി അപേക്ഷകന്റെ പേരിൽ രജിസ്റ്റർ ചെയ്തതായിരിക്കണം ഈ വസ്തുവിന് മേൽ മറ്റ് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരിക്കരുത്
  • അപേക്ഷകൻ വസ്തു അടക്കമുള്ള പുരയിടം വാങ്ങുകയാണെങ്കിൽ ഇരുകക്ഷികളും തമ്മിലുള്ള എഗ്രിമെന്റ് നൽകേണ്ടതാണ് ശേഷം ഭിന്നശേഷി കോർപ്പറേഷനിൽ ആധാരം ഈടായി സമർപ്പിക്കേണ്ടതാണ്
Scroll to Top