Kerala State Handicapped Persons Welfare Corporation Limited

വളർച്ചയുടെ പ്രധാനഘട്ടങ്ങൾ

വളർച്ചയുടെ പ്രധാനഘട്ടങ്ങൾ

കേരള  സംസ്ഥാന  ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ്

  • 1979 – സ്ഥാപനം
    കേരള സർക്കാർ ഒരു പബ്ലിക് സെക്ടർ അണ്ടർടേക്കിംഗ് ആണ് , ഭിന്നശേഷിയുള്ളവരുടെ ക്ഷേമം, പുനരധിവാസം, ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി കോർപ്പറേഷൻ ആരംഭിച്ചത്.

🧑‍ 1980 – 1990  – പ്രാഥമിക പുനരധിവാസ സേവനങ്ങൾ

  • മൂന്നുചക്രവാഹനങ്ങൾ , കേൾവി ഉപകരണങ്ങൾ, ഊന്നുവടി എന്നിവ വിതരണം ആരംഭിച്ചു.
  • ഭിന്നശേഷിയുള്ളവർക്ക് ചെറിയതോതിലുള്ള തൊഴിൽപരിശീലന പരിപാടികൾ ആരംഭിച്ചു.

🏭 2000 – MRSTC സ്ഥാപനം

  • Manufacturing, Repairing, Servicing and Training Centre (MRSTC) സ്ഥാപിച്ചു.

🏦 2000 – സാമ്പത്തിക സഹായങ്ങൾക്കുള്ള ഇടപെടലുകൾ

  • NHFDC (നാഷണൽ ഹാൻഡിക്കാപ്പഡ് ഫിനാൻസ് ആൻഡ് ഡവലപ്പ്മെൻറ് കോർപ്പറേഷൻ) സംയുക്തമായി സ്വയം തൊഴിൽക്കായുള്ള വായ്പകളും സഹായധനവും വിതരണം ചെയ്തു.
  • അസ്ഥിരോഗ പരിമിതിയുള്ളവർക്ക്   മോട്ടോർ ട്രൈസൈക്കിൾ സ്കീമുകൾ വഴി മൂന്നുചക്ര വാഹനങ്ങൾ വിതരണം  ചെയ്തു.
  • ഭിന്നശേഷിയുള്ളവർക്കായി കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ NHFDC വഴി നൽകി.

🏢 2005 – എറണാകുളം റീജിയണൽ ഓഫീസ് സ്ഥാപിച്ചു

🏢 2012 – കോഴിക്കോട് റീജിയണൽ ഓഫീസ് സ്ഥാപിച്ചു

🦿 2015–2016 – വലിയ തോതിലുള്ള സഹായ ഉപകരണ വിതരണം (ADIP പദ്ധതിയിലൂടെ)

  • 1,658 സഹായ ഉപകരണങ്ങൾ
  • 3,928 ഉപകരണങ്ങൾ
  • 500 മോട്ടോർ ഘടിപ്പിച്ച സ്കൂട്ടറുകൾ (SC വിഭാഗത്തിനായി പ്രത്യേക വിതരണം ഉൾപ്പെടെ)
  • സംസ്ഥാന സബ്‌സിഡിയോടെ 47 മോട്ടറൈസ്ഡ് ട്രൈസൈക്കിളുകൾ
  • അധികഠിന ഭിന്നശേഷി പരിമിതിയുള്ള   കുട്ടികൾക്ക് സ്ഥിര നിക്ഷേപ പദ്ധതി നടപ്പാക്കി.

🚐 2018 – ശുഭയാത്ര പദ്ധതി

  • ആധുനിക മോട്ടോറൈസ്ഡ് വീൽചെയറുകൾ വിതരണം ചെയ്തു.

🛠️ 2018 – MRST കേന്ദ്രം – കൊറ്റാമം, തിരുവനന്തപുരം

  • MRST കേന്ദ്രം നവീകരിച്ച്, ഗുണമേന്മയുള്ള നിർമ്മാണം, പരിചരണം, പരിശീലന സൗകര്യങ്ങൾ ഉറപ്പാക്കി.

💼 2019 – സംരംഭകത്വ പിന്തുണ

  • ഭിന്നശേഷിയുള്ള സംരംഭകർക്കായി സാമ്പത്തിക സഹായം, സോഫ്റ്റ് സ്കിൽ പരിശീലനം.

💻 2020 – ഹെഡ് ഓഫീസ് നവീകരണം

💻 2021 – MRST (കൊറ്റാമം) യന്ത്രോപകരണങ്ങൾ പുതുക്കി, നവീകരിച്ചു

💻 2020–21 മുതൽ 2022–23 വരെ

  • കൈവല്യ പദ്ധതി പ്രകാരം 7,449 അപേക്ഷകർക്ക് ₹ 37.23 കോടി വിതരണം ചെയ്തു.

🆕 2024 – ഹെഡ് ഓഫീസിൽ ഭിന്നശേഷികാർക്കായി പാസഞ്ചർ ലിഫ്റ്റ്,റാംപ്,സൗകര്യപ്രദമായ വാഷ്‌റൂം

🆕 2025 – കാസറഗോഡ് ജില്ലാ ഓഫീസ് സ്ഥാപിച്ചു

 

Scroll to Top