Kerala State Handicapped Persons Welfare Corporation Limited

നമ്മൾ എന്താണ്

ചരിത്രം

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ 1979 സ്ഥാപിതമാവുകയും, കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിൽ, 1956 ലെ കമ്പനിസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ്• 21 വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള ഭിന്നശേഷിക്കാരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിക്കുക, പ്രോത്സാഹിപ്പിക്കുക നടപ്പിലാക്കുക എന്നിവയാണ് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ലക്ഷ്യങ്ങൾ• 1979 പൂജപ്പുരയിൽ ഈ സ്ഥാപനത്തിന്റെ ആസ്ഥാന മന്ദിരം സ്ഥാപിക്കുകയും, 2005 എറണാകുളത്തും 2012 കോഴിക്കോടും റീജിയണൽ ഓഫീസുകൾ സ്ഥാപിച്ച പ്രവർത്തിച്ചുവരികയാണ്. 2025 കാസർഗോഡ് ജില്ലാ ഓഫീസ് സ്ഥാപിക്കുകയും ചെയ്തു• 4 ദശാബ്ദങ്ങളായി ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള വിവിധ പുനരധിവാസ പദ്ധതികൾ ആവിഷ്കരിച്ച് കേരളത്തിൽ നടപ്പിലാക്കി വരികയാണ്•

വിവിധങ്ങളായ ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാർക്ക് ഗുണനിലവാരമുള്ള സഹായ ഉപകരണങ്ങൾ നിർമ്മിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ 2000 ൽ MRSTC യൂണിറ്റ് (manufacturing, repairing, servicing, training center) സ്ഥാപിക്കുകയുണ്ടായി• പ്രസ്തുത യൂണിറ്റ് 2021 നൂതന യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് നവീകരിക്കുകയും തിരുവനന്തപുരത്തെ കൊറ്റാമത്ത് മാറ്റി സ്ഥാപിച്ച പ്രവർത്തിച്ചുവരുന്നു• നിയമസഭാ അംഗങ്ങൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനും ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും ആയി MLA കോട്ടേഴ്സിൽ ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഒരു എക്സ്റ്റൻഷൻ കൗണ്ടറും പ്രവർത്തിച്ചുവരുന്നു


മിഷൻ – വിഷൻ

മിഷൻ

കേരളത്തിലെ ഭിന്നശേഷിക്കാരുടെ പുനരധിവാസ പ്രവർത്തനത്തിൽ നവോത്ഥാന നായകരാവുക• ഭിന്നശേഷിക്കാരുടെ ഇന്നത്തെ വെല്ലുവിളികളെ കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയും അവരുടെ പുരോഗതിക്കായി സാങ്കേതിവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക•
ഭിന്നശേഷിക്കാർക്ക് കഴിയുന്നത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കുക

വിഷൻ

ഭിന്നശേഷി ക്ഷേമത്തിനായുള്ള ഒരു സംസ്ഥാന സ്ഥാപനം എന്ന നിലയിൽ ഭിന്നശേഷിക്കാരുടെ സംരക്ഷണം, ശേഷി വർദ്ധിപ്പിക്കൽ ശാക്തീകരണം പുനരധിവാസം എന്നിവയ്ക്കായി മികവോടെ സേവനമനുഷ്ഠിക്കുന്നതിൽ ഏറ്റവും നല്ല സ്ഥാപനമായി അംഗീകരിക്കപ്പെടാൻ

കേരളത്തിലെ ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള പദ്ധതികളും നയങ്ങളും ആസൂത്രണം ചെയ്യുകയും രൂപപ്പെടുത്തുകയും ചെയ്യുക


ഞങ്ങൾ ചെയ്യുന്നത്

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും സ്കീമുകൾ,പദ്ധതികൾ നടപ്പിലാക്കുന്ന അംഗീകൃത ഏജൻസിയാണ്•

ദൈനംദിന ജീവിതത്തിലെ കൃത്യനിർവഹണത്തിലും, ചലനസ്വാതന്ത്ര്യം കൈവരിച്ചുകൊണ്ട് ഉയർന്ന സാമൂഹിക പങ്കാളിത്തത്തിനും, ജീവിതത്തിൽ ഉൽപാദന ക്ഷമത കൈവരിക്കുന്നതിനും ആയി ഭിന്നശേഷിക്കാർ കൂടുതലും സഹായ ഉപകരണങ്ങളെ ആശ്രയിക്കുന്നതിനാൽ മികച്ച പുനരധിവാസ സാങ്കേതികവിദ്യയിൽഭിന്നശേഷി കോർപ്പറേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു• ഭിന്നശേഷിക്കാർക്ക് ആയുള്ള അവകാശ നിയമത്തെ അടിസ്ഥാനമാക്കി മികച്ച ചലനാത്മകത നൽകുന്ന ഉചിതമായ ഉപകരണങ്ങൾ വിതരണം ചെയ്തുകൊണ്ടും ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടും ഭിന്നശേഷിക്കാരെ ശാക്തീകരിക്കാൻ ശ്രമിക്കുന്നു• ഇതിലൂടെ സമൂഹത്തിൽ തുല്യത ലഭിക്കുന്നതിനും, സാമൂഹിക പങ്കാളിത്തം കൈവരിക്കുന്നതിനും ഭിന്നശേഷിക്കാരെ പ്രാപ്തരാക്കാൻ ശ്രമിക്കുന്നു .

അങ്ങനെ ഭിന്നശേഷിക്കാരുടെ വിവിധങ്ങളായ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹരിക്കുന്നതിനായി കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ CBR approach {community based rehabilitation approach} Multi Sectorial Approach എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രവർത്തിച്ചുവരുന്നു• . 2002 മുതൽ എൻഡിഎഫ്ഡിസിയുടെ (National Differently Abled Finance Development Corporation) ന്റെ സംസ്ഥാന ചാനൽ ഐസിങ് ഏജൻസിയായി പ്രവർത്തിച്ചുവരുന്ന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ വിവിധങ്ങളായ വായ്പ പദ്ധതിയിലൂടെ സ്വയംതൊഴിൽ കണ്ടെത്തുന്നതിനും ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ഭിന്നശേഷിക്കാർക്ക് ചലനാത്മകത നേടുന്നതിനായി വാഹന ഉപകരണങ്ങൾ വാങ്ങുന്നതിനായും ഭവനരഹിതർക്ക് വീട് പണിയുന്നതിനായും ഭിന്നശേഷിക്കാരെ സഹായിച്ചു വരുന്നു

Scroll to Top