മാനദണഡങ്ങൾ
- തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ/കുടുംബശ്രീയില്‍ രജിസ്റ്റർ ചെയ്ത് ഗ്രേഡിംഗ് നടത്തിയ സംരംഭങ്ങൾ ആയിരിക്കണം
- 18 വയസ്സ് പൂർത്തിയായ, 40% മോ അതിനു മുകളിലോ ഭിന്നശേഷിത്വമുള്ള 5 അംഗങ്ങൾ നിർബന്ധമായും സംരംഭത്തിൽ ഉണ്ടായിരിക്കണം.
- ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ള ബൗദ്ധിക വെല്ലുവിളി നേരിടുന്ന 14 വയസ്സ് കഴിഞ്ഞവരുടെ നിയമപരമായ രക്ഷകർത്താക്കളെയും സംഘത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
- ഭിന്നശേഷി അംഗങ്ങൾക്ക് നിർബന്ധമായും ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
- കൃത്യമായി തയ്യാറാക്കിയിരിക്കുന്ന പ്രോജക്ട് റിപ്പോർട്ടിൽ സെക്രട്ടറിയും പ്രസിഡന്റും ഒപ്പിട്ടിരിക്കണം
- അപേക്ഷ ഫോമിലെ വിവരങ്ങള്‍ വ്യക്തമായും പൂര്‍ണമായും രേഖപ്പെടുത്തണം .
- ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല .
- നിശ്ചിത തീയതിക്കുള്ളില്‍ അപ്‌ലോഡ് ചെയ്ത അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
- ഒറ്റതവണ ധനസഹായ പദ്ധതി ആയതിനാല്‍ മുന്‍ വര്‍ഷങ്ങളിൽ ധനസഹായം ലഭിച്ച സംരംഭങ്ങള്‍ അപേക്ഷിക്കേണ്ടതില്ല.
- അപേക്ഷയോടൊപ്പം ഭിന്നശേഷിക്കാരായ എല്ലാ അംഗങ്ങളുടെയും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, UDID കാര്‍ഡ്,ആധാര്‍ കാര്‍ഡ്, സംഘത്തിന്റെ ബാങ്ക് പാസ് ബുക്ക്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഗ്രേഡിംഗ് സര്‍ട്ടിഫിക്കറ്റ്, പ്രോജെക്റ്റ് റിപ്പോര്‍ട്ട് എന്നിവ അപ്‌ലോഡ് ചെയ്യണം.
അവസാന തീയതി 31 -08-2026 വൈകുന്നേരം 5 മണി വരെ
അപേക്ഷ ഗൂഗിൾ ഫോം ലിങ്ക് : https://docs.google.com/forms/d/e/1FAIpQLSfambrobT_6WP_TFcPksLzmqNHQADa6ixafRjYxQqLP1ooEew/viewform?usp=header