2026 മാർച്ചിൽ SSLC, Plus Two പരീക്ഷകളിൽ വിജയം കൈവരിച്ച ഭിന്നശേഷിക്കാരയ വിദ്യാത്ഥികൾക്ക് നൽകുന്ന ‘പ്രൊഫിഷ്യൻസി’ അവാർഡിന് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം 10-08-2026 വൈകന്നേരം 5 വരെ
https://www.hpwc.kerala.gov.in/ വെബ്സൈറ്റിലെ ‘പ്രൊഫിഷ്യൻസി അവാർഡ് 2026’ എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി സ്വയമായോ, കമ്പ്യൂട്ടർ സെന്ററുകളിലൂടയോ അപേക്ഷ സമർപ്പിക്കാം. UDID കാർഡ്/ഭിന്നശേഷി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്‍ബുക്ക്, SSLC/PLUS TWO മാർക്ക് ലിസ്റ്റ് ഒറിജിനല്‍ പകര്‍പ്പ് അപേക്ഷയോടൊപ്പം അപ്പ് ലോഡ് ചെയ്യണം (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണെങ്കില്‍ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്) എന്നിവ അപേക്ഷയിൽ അപ്ലോഡ് ചെയ്യണം.
1. SSLC
https://docs.google.com/forms/d/e/1FAIpQLSc9Q4xb7pFUCd5ZqNDClQ1md4CJAjYalL741ohLD1aDSzFW7Q/viewform?usp=header
2. Plus Two
https://docs.google.com/forms/d/e/1FAIpQLSciJhXHNMhj_6PBZ39iN384mb_HcfYaXPOAoBnHiSrGMpqFQw/viewform?usp=header
മാനദണ്ഡങ്ങൾ
1. എല്ലാ വിഷയങ്ങൾക്കും ‘A’ ഗ്രേഡോ അതിനുമുകളിൽ ഉള്ളവരോ മാത്രം അപേക്ഷിക്കുക (ബൗദ്ധിക വെല്ലുവിളികൾ (Intellectual Disability) നേരിടുന്നവർക്ക് ഗ്രേഡ് ബാധകമല്ല).
2. 2026- മാർച്ചിൽ SSLC/PLUS TWO പരീക്ഷ എഴുതി പാസ്സയവര്‍ മാത്രം അപേക്ഷിച്ചാൽ മതി. (തുല്യതാ പരീക്ഷ, സേ പരീക്ഷ എഴുതി വിജയിച്ചവർ അപേക്ഷിക്കുന്നതിന് അര്‍ഹരല്ല )
3. അപേക്ഷ സമർപ്പിച്ചവരിൽ നിന്നും യോഗ്യരായവരുടെ റാങ്ക് പട്ടിക തയാറാക്കി ഫണ്ടിന്റെ ലഭ്യതക്ക് അനുസരിച്ചായിരിക്കും പ്രൊഫിഷ്യൻസി അവാർഡിന് തിരഞ്ഞെടുക്കുക.
4. SSLC/PLUS TWO മാർക്ക് ലിസ്റ്റ് ഒറിജിനല്‍ പകര്‍പ്പ് അപേക്ഷയോടൊപ്പം അപ്പ് ലോഡ് ചെയ്യണം (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണെങ്കില്‍ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്).
5. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
6. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവ അറ്റാച്ച് ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ https://www.hpwc.kerala.gov.in/ എന്ന സൈറ്റിൽ ലഭ്യമാണ്.
മറ്റു വിവരങ്ങൾക്ക് 0471-2347768 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.