സ്വയം തൊഴിൽ വായ്പക്കായി ഈട് നൽകാൻ വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്നും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ സൂക്ഷമ ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് “ആശ്വാസം ” പദ്ധതിപ്രകാരം 25000/- രൂപ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.
ഗൂഗിൾ ഫോം ലിങ്ക് :https://docs.google.com/forms/d/1sBzQYeZuodj_HkQuepcWkXeoJ5k9d7XWihTVTYK2aSw/viewform?pli=1&pli=1&edit_requested=true
മാനദണ്ഡങ്ങൾ
- 40 ശതമാനത്തിനു മുകളിൽ സ്ഥിരം ഭിന്നശേഷിത്വമുള്ളവരും, 18 വയസ്സ് തികഞ്ഞവരും ആയിരിക്കണം അപേക്ഷകർ (ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് 14 വയസ്സ്).
- സ്വന്തം പേരിലോ കുടുംബത്തിന്‍റെ (ഭാര്യ/ ഭര്‍ത്താവ്/ അച്ഛന്‍/ അമ്മ ) പേരിലോ വസ്തു വകകള്‍ ഉള്ളവര്‍ അപേക്ഷിക്കാൻ പാടില്ല. (അത്തരം വ്യക്തികള്‍ക്ക് ഒരു ലക്ഷം രൂപ വരെ സബ്സിഡി ഉള്ള സ്വയംതൊഴില്‍ ലോണ്‍ അനുവദിക്കുന്ന പദ്ധതി ഉണ്ട്)
- 1 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളളവരായിരിക്കണം.
- സർക്കാർ ജീവനക്കാരോ മറ്റ് ശമ്പളം പറ്റുന്നവരോ അപേക്ഷിക്കുവാൻ പാടുള്ളതല്ല.
- ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- നിശ്ചിത സമയത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുളളു. (ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാത്ത അപക്ഷകൾ, കത്തിടപാടുകൾ കൂടാതെ നിരസിക്കുന്നതാണ്)
- തീവ്ര ഭിന്നശേഷിത്വം ബാധിച്ചവർ, വിധവകൾ, ഗുരുതര രോഗബാധിതർ, 14 വയസ്സിന് മുകളിലുള്ള ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അമ്മമാർ, 60 വയസിനുമുകളിൽ പ്രായമുള്ളവർ, അഗതികൾ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
- മുൻപ് ഇതേ പദ്ധതിയിൽ ധനസഹായം ലഭിച്ചവർ അപേക്ഷിക്കാൻ പാടില്ല.
- അപേക്ഷകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമായി മുൻഗണന മാനദണ്ഡങ്ങൾ പ്രകാരം നൽകുന്ന മാർക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കപ്പെടുക.
- പട്ടിക സമുദായമാണെങ്കിൽ വില്ലേജ് ഓഫീസറിൽ നിന്ന് 3 വർഷത്തിനകം ലഭിച്ച ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപ്‌ലോഡ്ചെയ്യേണ്ടതാണ്.
- തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾ 200/- രൂപ മുദ്ര പത്രത്തിൽ നോട്ടറിയുടെ മുൻപാകെ ഒപ്പിട്ട നിശ്ചിത സത്യവാങ്‌മൂലം ഹാജരാക്കേണ്ടതാണ്.
അവസാന തീയതി 31/08/26 വൈകുന്നേരം 5 മണി വരെ