ഭിന്നശേഷിക്കാർക്ക് സ്കൂട്ടറിൽ സൈഡ് വീൽ ഘടിപ്പിച്ചതിന് സബ്സിഡിക്കുള്ള അപേക്ഷ ഗൂഗിൾ ഫോം വഴി ക്ഷണിക്കുന്നു.
മാനദണ്ഡങ്ങൾ
1) 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിത്വം ഉള്ള വ്യക്തിയായിരിക്കണം.
2) വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതൽ ഉള്ളവർ അപേക്ഷ സമർപ്പിക്കാൻ യോഗ്യരല്ല.
3) സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖലാ ജീവനക്കാർ അപേക്ഷ സമർപ്പിക്കാൻ യോഗ്യരല്ല.
4) സെക്കന്റ് ഹാന്റ്റ് വാഹനം വാങ്ങി സൈഡ്വീൽ ഘടിപ്പിച്ചവർക്ക് ഈ ആനുകൂല്യം അനുവദിക്കുന്നതല്ല.
5) കഴിഞ്ഞ 8 വർഷത്തിനിടയിൽ കോർപ്പറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ മുചക്ര വാഹനമോ സബ്സിഡിയോ ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.
(വാഹനം വാങ്ങിയതിൻ്റെ ബില്ല്, ആർ.സി ബുക്ക്, ഒരു വർഷത്തിനുള്ളിൽ ലഭിച്ച വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ്/ ലേണേഴ്സ് ലൈസൻസ്, വാഹനത്തിൽ ഇരുന്നെടുത്ത ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം)
അപേക്ഷ ഗൂഗിൾ ഫോം ലിങ്ക് : https://docs.google.com/forms/d/e/1FAIpQLSc-tM5a9X57KC8yH2HeZMXiTntyb-GuVErB3uZQZdss0MCGYw/viewform
അവസാന തീയതി 31/08/26 വൈകുന്നേരം 5 മണി വരെ.