Kerala State Handicapped Persons Welfare Corporation Limited

Whats New

പുതുയുഗ കേരളത്തിനായി നൂറുദിന കർമ്മപദ്ധതി-:”തൊഴില്‍ സംരംഭകരായിട്ടുള്ള ഭിന്നശേഷിക്കാര്ക്ക് ‌ സൗജന്യ മുച്ചക്ര വാഹന വിതരണം -ഗുണഭോക്താക്കളുടെ ജില്ലാ അടിസ്ഥാനത്തിൽ തിരിച്ചിരിക്കുന്ന ലിസ്റ്റ്”

പുതുയുഗ കേരളത്തിനായി നൂറുദിന കർമ്മപദ്ധതി

തൊഴില്‍ സംരംഭകരായിട്ടുള്ള ഭിന്നശേഷിക്കാര്‍ക്ക്‌ സൗജന്യ മുച്ചക്ര വാഹന വിതരണം -ഗുണഭോക്താക്കളുടെ ജില്ലാ അടിസ്ഥാനത്തിൽ തിരിച്ചിരിക്കുന്ന ലിസ്റ്റ്

1. THIRUVANANTHAPURAM

2. KOLLAM

3. PATHANAMTHITTA

4. ALAPPUZHA

5. KOTTAYAM

6. IDUKKI

7. ERNAKULAM

8. THRISSUR

9. PALAKKAD

10. MALAPPURAM

11. KOZHIKODE

12. WAYANAD

13. KANNUR

14. KASARAGOD

 

ഭിന്നശേഷിക്കാരുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് ധനസഹായത്തിനുള്ള അപേക്ഷ ഗൂഗിൾ ഫോം വഴി ക്ഷണിക്കുന്നു .

മാനദണഡങ്ങൾ

  1. തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ/കുടുംബശ്രീയില്‍ രജിസ്റ്റർ ചെയ്ത് ഗ്രേഡിംഗ് നടത്തിയ സംരംഭങ്ങൾ ആയിരിക്കണം
  2. 18 വയസ്സ് പൂർത്തിയായ, 40% മോ അതിനു മുകളിലോ ഭിന്നശേഷിത്വമുള്ള 5 അംഗങ്ങൾ നിർബന്ധമായും സംരംഭത്തിൽ  ഉണ്ടായിരിക്കണം.
  3. ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ള ബൗദ്ധിക വെല്ലുവിളി നേരിടുന്ന 14 വയസ്സ് കഴിഞ്ഞവരുടെ നിയമപരമായ രക്ഷകർത്താക്കളെയും സംഘത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
  4. ഭിന്നശേഷി അംഗങ്ങൾക്ക് നിർബന്ധമായും ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
  5. കൃത്യമായി തയ്യാറാക്കിയിരിക്കുന്ന പ്രോജക്ട് റിപ്പോർട്ടിൽ സെക്രട്ടറിയും പ്രസിഡന്റും ഒപ്പിട്ടിരിക്കണം
  6. അപേക്ഷ ഫോമിലെ വിവരങ്ങള്‍ വ്യക്തമായും പൂര്‍ണമായും രേഖപ്പെടുത്തണം .
  7. ആവശ്യമായ രേഖകള്‍ അപ്‌ലോഡ്‌ ചെയ്യാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല  .
  8. നിശ്ചിത തീയതിക്കുള്ളില്‍ അപ്‌ലോഡ്‌ ചെയ്ത അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
  9.  ഒറ്റതവണ ധനസഹായ പദ്ധതി ആയതിനാല്‍ മുന്‍ വര്‍ഷങ്ങളിൽ ധനസഹായം ലഭിച്ച സംരംഭങ്ങള്‍ അപേക്ഷിക്കേണ്ടതില്ല.
  10. അപേക്ഷയോടൊപ്പം ഭിന്നശേഷിക്കാരായ എല്ലാ  അംഗങ്ങളുടെയും  ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, UDID കാര്‍ഡ്,ആധാര്‍ കാര്‍ഡ്, സംഘത്തിന്റെ ബാങ്ക് പാസ്‌ ബുക്ക്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഗ്രേഡിംഗ് സര്‍ട്ടിഫിക്കറ്റ്, പ്രോജെക്റ്റ്‌ റിപ്പോര്‍ട്ട്‌ എന്നിവ അപ്‌ലോഡ്‌ ചെയ്യണം.

അവസാന തീയതി   31 -08-2026 വൈകുന്നേരം 5 മണി വരെ

നോട്ടിഫിക്കേഷൻ

അപേക്ഷ ഗൂഗിൾ ഫോം ലിങ്ക് : https://docs.google.com/forms/d/e/1FAIpQLSfambrobT_6WP_TFcPksLzmqNHQADa6ixafRjYxQqLP1ooEew/viewform?usp=header

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുന്മാര്‍ക്ക് 5000 രൂപ ധനസഹായത്തിനുളള അപേക്ഷ ഗൂഗിൾ ഫോം വഴി ക്ഷണിക്കുന്നു .

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുന്മാര്‍ക്ക് 5000 രൂപ ധനസഹായത്തിനുളള അപേക്ഷ ഗൂഗിൾ ഫോം വഴി ക്ഷണിക്കുന്നു .

മാനദണ്ഡങ്ങള്‍

1. അപേക്ഷകര്‍ 2026-ല്‍ ലോട്ടറി ഏജന്‍സി നിലവിലുള്ളതും കേരളത്തിലെ സ്ഥിര താമസക്കാരായ, 40 ശതമാനമോ അതിനുമുകളിലോ ഭിന്നശേഷിത്വമുള്ളവരും ആയിരിക്കണം.

2. 2026-ല്‍ ലോട്ടറി ഏജന്‍സി ഉള്ളവരായിരിക്കണം.

3. 1 ലക്ഷം രൂപയിൽ താഴെ വാര്‍ഷിക വരുമാനമുളളവരായിരിക്കണം.

4. അപേക്ഷ ഫോറത്തിലെ വിവരങ്ങള്‍ വ്യക്തമായും പൂര്‍ണ്ണമായും രേഖപ്പെടുത്തേണ്ടതാണ്.

5. ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.

6. നിശ്ചിത സമയത്തിനുളളിൽ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുളളൂ.

7. കഴിഞ്ഞ 5 വര്‍ഷത്തിനിടയിൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷനിൽ നിന്നോ മറ്റേതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ നിന്നോ ലോട്ടറി ധനസഹായം ലഭിച്ചവരായിരിക്കരുത്.

ആധാർ കാർഡ്, UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, ഒരു വർഷത്തിനുള്ളിൽ ലഭിച്ച വരുമാന സർട്ടിഫിക്കറ്റ്, ലോട്ടറി ഏജൻസി ലൈസൻസ് പകർപ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ  കോപ്പി എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം

നോട്ടിഫിക്കേഷൻ

അപേക്ഷ ഗൂഗിൾ ഫോം ലിങ്ക് : https://docs.google.com/forms/d/e/1FAIpQLScUjWQZVNfGFk3hFmzFmsFaLKveNZv5AqG8Uo3w2499jNOWHA/viewform

 അവസാന തീയതി  31-08-2026 വൈകുന്നേരം 5 മണി വരെ

ഭിന്നശേഷിക്കാർക്ക് സ്കൂട്ടറിൽ സൈഡ് വീൽ ഘടിപ്പിച്ചതിന് സബ്സിഡിക്കുള്ള അപേക്ഷ ഗൂഗിൾ ഫോം വഴി ക്ഷണിക്കുന്നു.

ഭിന്നശേഷിക്കാർക്ക് സ്കൂട്ടറിൽ സൈഡ് വീൽ ഘടിപ്പിച്ചതിന് സബ്സിഡിക്കുള്ള അപേക്ഷ ഗൂഗിൾ ഫോം വഴി ക്ഷണിക്കുന്നു.

മാനദണ്ഡങ്ങൾ

1) 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിത്വം ഉള്ള വ്യക്തിയായിരിക്കണം.

2) വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതൽ ഉള്ളവർ അപേക്ഷ സമർപ്പിക്കാൻ യോഗ്യരല്ല.

3) സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖലാ ജീവനക്കാർ അപേക്ഷ സമർപ്പിക്കാൻ യോഗ്യരല്ല.

4) സെക്കന്റ് ഹാന്റ്റ് വാഹനം വാങ്ങി സൈഡ്‌വീൽ ഘടിപ്പിച്ചവർക്ക് ഈ ആനുകൂല്യം അനുവദിക്കുന്നതല്ല.

5) കഴിഞ്ഞ 8 വർഷത്തിനിടയിൽ കോർപ്പറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ മുചക്ര വാഹനമോ സബ്‌സിഡിയോ ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.

(വാഹനം വാങ്ങിയതിൻ്റെ ബില്ല്, ആർ.സി ബുക്ക്, ഒരു വർഷത്തിനുള്ളിൽ ലഭിച്ച വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ്/ ലേണേഴ്സ് ലൈസൻസ്,  വാഹനത്തിൽ ഇരുന്നെടുത്ത ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം)

നോട്ടിഫിക്കേഷൻ

അപേക്ഷ ഗൂഗിൾ ഫോം  ലിങ്ക് : https://docs.google.com/forms/d/e/1FAIpQLSc-tM5a9X57KC8yH2HeZMXiTntyb-GuVErB3uZQZdss0MCGYw/viewform

 അവസാന തീയതി   31/08/26 വൈകുന്നേരം 5 മണി വരെ.

സ്വയം തൊഴിൽ വായ്പക്കായി ഈട് നൽകാൻ വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്നും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ സൂക്ഷമ ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് “ആശ്വാസം ” പദ്ധതിലേക്ക് ഗൂഗിൾ ഫോം വഴി അപേക്ഷ ക്ഷണിക്കുന്നു .

സ്വയം തൊഴിൽ വായ്പക്കായി ഈട് നൽകാൻ വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്നും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ സൂക്ഷമ ചെറുകിട  സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് “ആശ്വാസം ” പദ്ധതിപ്രകാരം 25000/- രൂപ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.

പത്ര പ്രസിദ്ധീകരണം 

ഗൂഗിൾ  ഫോം ലിങ്ക് :https://docs.google.com/forms/d/1sBzQYeZuodj_HkQuepcWkXeoJ5k9d7XWihTVTYK2aSw/viewform?pli=1&pli=1&edit_requested=true

മാനദണ്ഡങ്ങൾ

  1. 40 ശതമാനത്തിനു മുകളിൽ സ്ഥിരം ഭിന്നശേഷിത്വമുള്ളവരും, 18 വയസ്സ് തികഞ്ഞവരും ആയിരിക്കണം അപേക്ഷകർ (ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് 14 വയസ്സ്).
  2. സ്വന്തം പേരിലോ കുടുംബത്തിന്‍റെ  (ഭാര്യ/ ഭര്‍ത്താവ്/ അച്ഛന്‍/ അമ്മ ) പേരിലോ  വസ്തു വകകള്‍ ഉള്ളവര്‍  അപേക്ഷിക്കാൻ പാടില്ല. (അത്തരം വ്യക്തികള്‍ക്ക്   ഒരു ലക്ഷം രൂപ വരെ സബ്സിഡി ഉള്ള സ്വയംതൊഴില്‍  ലോണ്‍ അനുവദിക്കുന്ന പദ്ധതി ഉണ്ട്)
  3. 1 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളളവരായിരിക്കണം.
  4. സർക്കാർ ജീവനക്കാരോ മറ്റ് ശമ്പളം പറ്റുന്നവരോ അപേക്ഷിക്കുവാൻ പാടുള്ളതല്ല.
  5. ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  6. നിശ്ചിത സമയത്തിനുള്ളിൽ അപ്‌ലോഡ്  ചെയ്യുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുളളു. (ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാത്ത അപക്ഷകൾ, കത്തിടപാടുകൾ കൂടാതെ നിരസിക്കുന്നതാണ്)
  7. തീവ്ര ഭിന്നശേഷിത്വം ബാധിച്ചവർ, വിധവകൾ, ഗുരുതര രോഗബാധിതർ, 14 വയസ്സിന് മുകളിലുള്ള ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അമ്മമാർ, 60 വയസിനുമുകളിൽ പ്രായമുള്ളവർ, അഗതികൾ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
  8. മുൻപ് ഇതേ പദ്ധതിയിൽ ധനസഹായം ലഭിച്ചവർ അപേക്ഷിക്കാൻ പാടില്ല.
  9. അപേക്ഷകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമായി മുൻഗണന മാനദണ്ഡ‌ങ്ങൾ പ്രകാരം നൽകുന്ന മാർക്കിന്‍റെ  അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കപ്പെടുക.
  10. പട്ടിക സമുദായമാണെങ്കിൽ വില്ലേജ് ഓഫീസറിൽ നിന്ന് 3 വർഷത്തിനകം ലഭിച്ച ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപ്‌ലോഡ്ചെയ്യേണ്ടതാണ്.
  11. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾ 200/- രൂപ മുദ്ര പത്രത്തിൽ നോട്ടറിയുടെ മുൻപാകെ ഒപ്പിട്ട നിശ്ചിത  സത്യവാങ്‌മൂലം ഹാജരാക്കേണ്ടതാണ്.

അവസാന തീയതി 15/09/26 വൈകുന്നേരം 5 മണി വരെ

പ്രൊഫിഷ്യൻസി അവാർഡ് 2026 അപേക്ഷ ക്ഷണിക്കുന്നു.

2026 മാർച്ചിൽ SSLC, Plus Two പരീക്ഷകളിൽ വിജയം കൈവരിച്ച ഭിന്നശേഷിക്കാരയ വിദ്യാത്ഥികൾക്ക് നൽകുന്ന ‘പ്രൊഫിഷ്യൻസി’ അവാർഡിന് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അപേക്ഷ ക്ഷണിക്കുന്നു. 

അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം 10-08-2026 വൈകന്നേരം 5 വരെ

https://www.hpwc.kerala.gov.in/ വെബ്സൈറ്റിലെ ‘പ്രൊഫിഷ്യൻസി അവാർഡ് 2026’ എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി സ്വയമായോ, കമ്പ്യൂട്ടർ സെന്ററുകളിലൂടയോ അപേക്ഷ സമർപ്പിക്കാം. UDID കാർഡ്/ഭിന്നശേഷി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്‍ബുക്ക്, SSLC/PLUS TWO മാർക്ക് ലിസ്റ്റ് ഒറിജിനല്‍ പകര്‍പ്പ് അപേക്ഷയോടൊപ്പം അപ്പ്‌ ലോഡ് ചെയ്യണം  (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണെങ്കില്‍ പഠിച്ച സ്കൂളിലെ  ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്) എന്നിവ അപേക്ഷയിൽ അപ്ലോഡ് ചെയ്യണം.

1. SSLC

https://docs.google.com/forms/d/e/1FAIpQLSc9Q4xb7pFUCd5ZqNDClQ1md4CJAjYalL741ohLD1aDSzFW7Q/viewform?usp=header

2. Plus Two

https://docs.google.com/forms/d/e/1FAIpQLSciJhXHNMhj_6PBZ39iN384mb_HcfYaXPOAoBnHiSrGMpqFQw/viewform?usp=header

മാനദണ്ഡങ്ങൾ

1. എല്ലാ വിഷയങ്ങൾക്കും ‘A’ ഗ്രേഡോ    അതിനുമുകളിൽ ഉള്ളവരോ മാത്രം  അപേക്ഷിക്കുക  (ബൗദ്ധിക വെല്ലുവിളികൾ (Intellectual Disability) നേരിടുന്നവർക്ക് ഗ്രേഡ് ബാധകമല്ല).

2. 2026- മാർച്ചിൽ SSLC/PLUS TWO  പരീക്ഷ എഴുതി പാസ്സയവര്‍  മാത്രം അപേക്ഷിച്ചാൽ മതി. (തുല്യതാ പരീക്ഷ, സേ പരീക്ഷ എഴുതി വിജയിച്ചവർ അപേക്ഷിക്കുന്നതിന് അര്‍ഹരല്ല )

3. അപേക്ഷ സമർപ്പിച്ചവരിൽ നിന്നും യോഗ്യരായവരുടെ റാങ്ക് പട്ടിക തയാറാക്കി ഫണ്ടിന്റെ ലഭ്യതക്ക് അനുസരിച്ചായിരിക്കും പ്രൊഫിഷ്യൻസി അവാർഡിന് തിരഞ്ഞെടുക്കുക.

4. SSLC/PLUS TWO മാർക്ക് ലിസ്റ്റ് ഒറിജിനല്‍ പകര്‍പ്പ് അപേക്ഷയോടൊപ്പം അപ്പ്‌ ലോഡ് ചെയ്യണം  (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണെങ്കില്‍ പഠിച്ച സ്കൂളിലെ  ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്).

5. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

6. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവ അറ്റാച്ച് ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾ https://www.hpwc.kerala.gov.in/ എന്ന സൈറ്റിൽ ലഭ്യമാണ്.

മറ്റു വിവരങ്ങൾക്ക് 0471-2347768 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ പേരിൽ20,000/- രൂപ F.D നിക്ഷേപിക്കുന്ന പദ്ധതി- ഗുണഭോക്താക്കളുടെ ഒന്നാംഘട്ട ലിസ്റ്റ്

തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ പേരിൽ  20,000/- രൂപ F.D നിക്ഷേപിക്കുന്ന പദ്ധതി- ഗുണഭോക്താക്കളുടെ ഒന്നാം ഘട്ട ലിസ്റ്റ്

THIRUVANANTHAPURAM

KOLLAM

PATHANAMTHITTA

ALAPPUZHA

KOTTAYAM

IDUKKI

ERNAKULAM

THRISSUR

PALAKKAD

MALAPPURAM

KOZHIKODE

WAYANAD

KANNUR

KASARGOD

Published date:13/03/2026

സാമൂഹ്യനീതി വകുപ്പ് – സംസ്ഥാന സാമൂഹ്യ നീതിവകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ‘കേരള സംസ്ഥാന വികലാംഗക്ഷേമ കോപ്പറേഷൻ ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ പേര് ‘കേരളസംസ്ഥാനം ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ് ’എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

Scroll to Top